മാസ്സ് വില്ലന്‍ ലുക്കില്‍ ഉണ്ണി മുകുന്ദന്‍… ‘മിഖായേലിലെ’ ക്യാരക്ടര്‍ പോസ്റ്റര്‍ കാണാം…

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് നിവിന്‍ പോളി നായകനായെത്തുന്ന മിഖായേലിലെ ഓരോ പോസ്റ്ററും പുറത്തിറങ്ങുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തുന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്ററാണ്. ചുരുട്ടും കത്തിച്ച് ചുരുളന്‍ താടിയുമായി തനി വില്ലന്‍ ലുക്കിലാണ് താരമെത്തുന്നത്. ‘മാര്‍ക്കൊ ജൂനിയര്‍’ എന്നാണ് ഉണ്ണി അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ പേര്.

പോസ്റ്റര്‍ നിവിനും ഉണ്ണിയും തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആന്റോ ജോസ്ഫ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യന്നത് ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഹനീഫ് അദേനിയാണ്. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ പോസ്റ്റര്‍ കാണാം…

error: Content is protected !!