‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ അഭിനയിക്കാന്‍ അവസരം

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തില്‍ അഭിനയിക്കാന്‍ അവസരം. ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍. വിവിധ പ്രായത്തില്‍ ഉള്ളവരെ അഭിനയിക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള കാസ്റ്റിംഗ് കാള്‍ വന്നു കഴിഞ്ഞു. നവംബര്‍ ഇരുപതിനു മുമ്പ് അഭിനയമോഹികള്‍ക്കു തങ്ങളുടെ സെല്‍ഫ് പ്രൊഫൈല്‍, സെല്‍ഫ് ഇന്‍ട്രഡക്ഷന്‍ വീഡിയോ, പുതിയ ഫോട്ടോകള്‍ എന്നിവ കാസ്റ്റിംഗ് കോളിന് ഒപ്പമുള്ള ഈമെയില്‍ ഐഡിയിലേക്ക് അയക്കാം.

പ്രണവ് മോഹന്‍ലാലും കല്ല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരക്കാറുടെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുക എന്നാണ് സൂചന. ഇരുവര്‍ക്കും ചിത്രത്തില്‍ ഗസ്റ്റ് അപ്പിയറന്‍സാണ്. ഇവര്‍ക്ക് പുറമേ കീര്‍ത്തി സുരേഷും മഞ്ജുവാര്യരും സിനിമയില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മരക്കാറിന്റെ സംവിധാനത്തിനു പുറമേ തിരക്കഥാ രചനയും പ്രിയദര്‍ശനാണ് നടത്തുന്നത്. സഹതിരക്കഥാകൃത്തായി ഐവി ശശിയുടെ മകനായ അനിയുമുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ഒന്നിന് ആരംഭിക്കും.

error: Content is protected !!