ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി മുന്‍ലോക സുന്ദരി

മുന്‍ ലോക സുന്ദരിയും ആരാധകരുടെ പ്രിയ താരവുമായ മാനുഷി ചില്ലാര്‍ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. ബോളീവുഡിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ ചിത്രത്തിലൂടെയായിരിക്കും മുന്‍ ലോക സുന്ദരിയുടെ ബോളിവുഡ് പ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ മറ്റു പല സംവിധായകരുടെ സിനിമകളുടെയും കൂടെ മാനുഷി ചില്ലാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും നല്ല തുടക്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പോ, നായകനെയോ സിനിമയുടെ പേരൊ പുറത്തു വിട്ടിട്ടില്ല.

error: Content is protected !!