വന്‍താര നിരയോടെ മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി മണിരത്‌നം

ചെക്ക ചിവന്ത വാനത്തിനു ശേഷം വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി മണിരത്‌നം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വമ്പന്‍ താരനിരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ എത്തുന്നതെന്നും അറിയുന്നു. കഴിഞ്ഞ വര്‍ഷം ഹിറ്റായ ചെക്ക ചിവന്ത വാനത്തിലൂടെ ഗംഭീര തിരിച്ചുവരവായിരുന്നു മണിരത്‌നം തമിഴില്‍ നടത്തിയിരുന്നത്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് തന്റെ ഡ്രീം പ്രോജക്ടായ പൊന്നിയിന്‍ സെല്‍വനുമായി മുന്നോട്ട് പോകാന്‍ മണിരത്‌നം തീരുമാനിച്ചതായി വിവരം ലഭിച്ചിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച അഞ്ചു ഭാഗങ്ങള്‍ ഉളള നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ആയിരിക്കും.

ചിത്രത്തില്‍ വന്‍ താരനിരയാകും അണിനിരക്കുകയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിയാന്‍ വിക്രം, വിജയ് സേതുപതി,ദുല്‍ഖര്‍ സല്‍മാന്‍,ജയം രവി തുടങ്ങിയവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐശ്വര്യ റായും ചിത്രത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

error: Content is protected !!