‘മണികര്‍ണിക ദ് ക്വീന്‍ ഓഫ് ഝാന്‍സി’യുടെ ആദ്യ പ്രദര്‍ശനം രാഷ്ട്രപതി ഭവനില്‍

കങ്കണ റണൗത്ത് ഝാന്‍സി റാണിയായി എത്തുന്ന മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി ഇന്ന്‌ രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വേണ്ടിയാണ് റിലീസിംഗിന് മുമ്പ് പ്രത്യേക പ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നത്. തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ഈ ചിത്രം കാണാന്‍ രാഷ്ട്രപതി എത്തുന്നത് തങ്ങളെ സംബന്ധിച്ച് അഭിമാനവും സന്തോഷവും നല്‍കുന്ന ഒന്നാണെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. രാഷ്ട്രപതി ഭവനിലെ കള്‍ച്ചറില്‍ സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തില്‍ ഈ ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച എല്ലാവരും പങ്കെടുക്കും.

ചിത്രത്തിലെ ചില ഭാഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് കങ്കണയാണ്. സ്വതന്ത്ര ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഝാന്‍സി റാണിയുടെ പോരാട്ടത്തിന്റെ കഥയാണ് മണികര്‍ണിക; ദ് ക്വീന്‍ ഓഫ് ഝാന്‍സി. ബ്രിട്ടീഷ് ഭരണത്തിനെതിരേ 1857ല്‍ റാണി ലക്ഷ്മി ഭായി നയിച്ച യുദ്ധമാണ് ചിത്രത്തിന് ആധാരം. അങ്കിത ലോഖന്‍ഡെ, ജിഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്‌റോയി എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജനുവരി 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

error: Content is protected !!