വ്യക്തി ജീവിതത്തില്‍ മമ്മൂക്ക എങ്ങനെ ആണെന്ന് നോക്കിയാല്‍ പോരെ?.. ടൊവിനോ

കസബ വിവാദത്തില്‍ മമ്മൂട്ടിയെ പിന്തുണച്ച് നടന്‍ ടൊവിനോ തോമസ്. നടന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതാണ്. സിനിമയിലെ ഒരു സംഭാഷണത്തിന്റെ പേരില്‍ അദ്ദേഹത്തിനെ കുറ്റപ്പെടുന്നത് എന്തിനാണെന്നും ടൊവിനോ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘നടന്റെ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുക എന്നതല്ലേ. വ്യക്തി ജീവിതത്തില്‍ മമ്മൂക്ക എങ്ങനെ ആണെന്ന് നോക്കിയാല്‍ പോരെ? വ്യക്തി ജീവിതത്തില്‍ മമ്മൂക്ക അങ്ങനെ ആരോടെങ്കിലും മോശമായി പ്രതികരിച്ചിട്ടുണ്ടോ.? സിനിമയില്‍ നടന്ന ഒരു കാര്യത്തിന് വേണ്ടി വ്യക്തി ജീവിതത്തില്‍ അദ്ദേഹത്തെ ആക്രമിക്കുന്നത് എന്തിനാണെന്ന്’ടൊവിനോ ചോദിക്കുന്നു.

സംഭാഷണങ്ങളിലോ രംഗങ്ങളിലോ സ്ത്രീവിരുദ്ധതയുള്ള ചിത്രങ്ങളില്‍ താന്‍ ഇനി അഭിനയിക്കില്ല എന്ന് നടന്‍ പൃഥ്വിരാജിന്റെ നിലപാടിനോടും ടൊവിനോ പ്രതികരിച്ചു. ‘പൃഥ്വിരാജിന്റെ അഭിപ്രായത്തോട് വിയോജിപ്പുണ്ട്. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. അതെന്റെ ശരിയാകണമെന്നില്ല.അദ്ദേഹത്തിന്റെ കണ്‍സപ്റ്റില്‍ അത് ശരിയായിരിക്കും. എന്റെ നിലപാട് അങ്ങനെയായിരിക്കില്ല. പക്ഷേ ഞങ്ങള്‍ തമ്മില്‍ വേറൊരു ഇക്വേഷനുണ്ട്. ഒരു ബ്രദര്‍ഹുഡ് ഉണ്ട്. സിനിമയെ സ്‌നേഹിക്കുന്ന ആള്‍ക്കാര്‍ എന്ന നിലയ്ക്ക് ഞാന്‍ സിനിമയെ സ്‌നേഹിക്കുന്ന പോലെ തന്നെയാവണം അദ്ദേഹവും സിനിമയെ സ്‌നേഹിക്കേണ്ടത് എന്ന് എനിക്ക് പറയാനാകില്ല’. ടൊവിനോ പറയുന്നു.

error: Content is protected !!