മരണപ്പെട്ട ജവാന്റെ വീട്ടില്‍ അന്ത്യഞ്ജലിയെത്തിക്കാന്‍ മമ്മൂട്ടിയെത്തി..

കാശ്മീരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ വയനാട് മേപ്പാടി സ്വദേശിയായ സി.ആര്‍.പി.ഫ് ജവാന്‍ വസന്ത്കുമാറിന്റെ വീട്ടില്‍ നടന്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തി. വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം പിന്നീട് ജവാന്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പുഷ്പചക്രം അര്‍പ്പിച്ചു. അരമണിക്കൂറോളം അവിടെ ചെലവിട്ട് അദ്ദേഹം ദു:ഖത്തില്‍ പങ്കുചേര്‍ന്നു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ വസന്ത്കുമാറിന്റെ വസതിയിലെത്തി കുടുംബത്തിന്റെ ദുഖ:ത്തില്‍ പങ്ക് ചേരുന്നുണ്ട്.

error: Content is protected !!