ആള്‍ക്കാര്‍ക്കെന്റെ പ്രായത്തിനോട് വലിയ താല്‍പ്പര്യമാണ്- മമ്മൂട്ടി

മമ്മൂട്ടിയുമായി ഒരു അഭിമുഖം നടത്തിയാല്‍ ഒഴിവാക്കാനാകാത്ത ഒരു ചോദ്യമാണ് ‘എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന്’?. കേട്ട് കേട്ട് മമ്മൂട്ടിക്ക് മടുത്തെങ്കിലും വായനക്കാര്‍ക്ക് മടുത്തിട്ടില്ലെന്നതാണ് സത്യം.

തന്റെ പ്രായത്തെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ട് മടുത്തിരിക്കുകയാണ് മമ്മൂട്ടി.  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അതിനെപ്പറ്റി പങ്കുവെക്കുകയാണ് മമ്മൂട്ടി. ഞാന്‍ ചെറുപ്പമുള്ള ആളല്ല. എന്റെ ഇനിഷ്യല്‍ പോലെയാണെന്റെ പ്രായവും. എന്നെപ്പറ്റി എഴുതുമ്പോള്‍ മറ്റുള്ളവരെ പോലെയല്ല. മറ്റുള്ളവരുടെ പേരോ വിശേഷങ്ങളോ ചേര്‍ക്കുമ്പോള്‍ എന്നെപ്പറ്റി വയസ്സാണ് ചേര്‍ക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു.

66 ഇയര്‍ ഓള്‍ഡ് ആക്ടര്‍ എന്നാണ് ഇപ്പോള്‍ എന്നെക്കുറിച്ച് പറയുമ്പോള്‍ എഴുതുന്നത്. അതെന്തു കൊണ്ടാണ് എന്നറിയില്ല. എന്താണെന്നറിയില്ല , ആള്‍ക്കാര്‍ക്കെന്റെ പ്രായത്തിനോട് വലിയ താല്‍പ്പര്യമാണ് .പ്രായം കൊട്ടിഘോഷിക്കുന്നത് എന്നെ ഓര്‍മ്മിപ്പിക്കാനോ അവരെ തന്നെ ഓര്‍മ്മിക്കാനോ ആണോ എന്നാണ് അറിയാത്തതെന്നും മമ്മൂട്ടി പറയുന്നു.