യാത്രയുടെ രണ്ടാം ടീസര്‍ ഡിസംബര്‍ 21ന്…

മമ്മൂട്ടി വൈ എസ് ആര്‍ ശേഖരറെഡ്ഡിയുടെ വേഷത്തിലെത്തുന്ന ചിത്രം
യാത്രയുടെ ടീസര്‍ ഡിസംബര്‍ 21ന് പുറത്തിറങ്ങും. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ ആണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. 70 എംഎം എന്റര്‍റ്റെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവ് ആണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആദ്യ ഗാനവും ട്രെയ്‌ലറും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കര്‍ണാടക ഇലക്ഷന്‍ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം വൈഎസ്ആര്‍ ഫാന്‍സിനും സിനിമാ പ്രേക്ഷകര്‍ക്കും ഏറെ ഇഷ്ടപ്പെടും എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശശി ദേവിറെഡ്ഡിയും വിജയ് ചില്ലയും മാധ്യമങ്ങളോട് പറഞ്ഞത്. മമ്മൂട്ടിയെക്കൂടാതെ സുഹാസിനി, ജഗപതി ബാബു, വിനോദ് കുമാര്‍, സുധീര്‍ ബാബു എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം 2019 ഫെബ്രുവരി 8ന് തിയ്യേറ്ററുകളിലെത്തും.