‘അദ്ദേഹം ഒരു ലെജന്റാണ് .. മമ്മൂട്ടിയെ പ്രശംസിച്ച് യാത്രയുടെ സംവിധായകന്‍.. ‘


മലയാള സിനിമക്ക് പുറമെ അന്ന്യ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയനായ നടനാണ് മെഗാസ്റ്റാര്‍ നടന്‍ മമ്മൂട്ടി. നീണ്ട ഇടവേളക്ക് ശേഷം തന്റെ തെലുങ്ക് ചിത്രം യാത്രയിലൂടെ അദ്ദേഹം ഒരു അന്ന്യ ഭാഷചിത്രത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോള്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡബ്ബിങ്ങ് വീഡിയോ പങ്കിട്ടിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍. യാത്രയുടെ ചിത്രീകരണ സമയത്തെ മമ്മൂട്ടിയുടെ പ്രകടനം തന്നെ അതിശയിപ്പിച്ചുവെന്നാണ് സംവിധായകന്‍ മഹി വി രാഗവ് പറയുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന പരിശ്രമത്തിലൂടെ ചിത്രത്തിലെ ഡബ്ബിങ്ങ് ഏറ്റവും വിശ്വസിനീയമായ രീതിയിലേക്കെത്തിച്ചതെന്നും ഡയലോഗ് ഡിലിവറിയും അഭിനയ പാഠവും കണ്ട് അദ്ദേഹം ഒരു ലെജന്‍ഡാണെന്നുള്ള കാര്യം തനിക്ക് നേരിട്ടറിയാന്‍ സാധിച്ചുവെന്നും മഹി മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഡബ്ബിങ്ങ് വീഡിയോ പുറത്ത് വിട്ട അദ്ദേഹം മമ്മൂട്ടിക്ക് തന്റെ ചിത്രത്തിനോട് കാണിച്ച സാന്നിധ്യത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ചിത്രം ഫെബ്രുവരി 8ന് തിയ്യേറ്ററുകളിലെത്താനിരിക്കുകയാണ്. വീഡിയോ കാണാം..

error: Content is protected !!