മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലെ പുതിയ ഗാനം പുറത്തിറങ്ങി

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. എസ് പി ബാലസുബ്രമണ്യം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫെബ്രുവരി 8ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് തിയേറ്ററില്‍ നിന്ന് ലഭിക്കുന്നത്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആറായെത്തെുന്നത്. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും, ശ്രീകര്‍ പ്രസാദ് ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഗാനം കാണാം..