ജോണ്‍ പാലക്കലായി കിടിലന്‍ ലുക്കില്‍ മമ്മൂട്ടി

പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ കിടിലന്‍ ലുക്ക് വൈറലാവുന്നു. മമ്മൂട്ടിക്ക് ചിത്രത്തിലുള്ള വ്യത്യസ്ത ലുക്ക് നേരത്തേ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് സ്‌റ്റൈലന്‍ ലുക്കിലുള്ള ഒരു ഫോട്ടോ മമ്മൂട്ടി പങ്കുവെച്ചത് വൈറലാകുകയാണ്. നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ 60ല്‍ അധികം പുതുമുഖങ്ങളുണ്ട്. വമ്പന്‍ ആക്ഷനാണ് പതിനെട്ടാംപടിയുടെ പ്രധാന സവിശേഷത. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് കെച്ച കെംബഡികെ ആണ് ആക്ഷന്‍ ഒരുക്കുന്നത്.

error: Content is protected !!