പുതിയ സംവിധായകന്റെ സാന്നിധ്യത്തില്‍ മാമാങ്കത്തിന്റെ 3ാം ഘട്ടഷൂട്ടിങ്ങ് പുര്‍ത്തിയായി..

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ മമ്മൂട്ടി സ്റ്റാറര്‍ ചിത്രം മാമാങ്കത്തിന്റെ മൂന്നാം ഘട്ട ഷൂട്ടിങ്ങ് കൊച്ചിയില്‍ വെച്ച് പൂര്‍ത്തിയായി. ചിത്രത്തിലെ സംവിധായകനെ അടക്കം സിനിമയുടെ അണിയറപ്പ്രവര്‍ത്തകരെയും ചില അഭിനേതാക്കളെയും മാറ്റിയാണ് രണ്ടാം ഘട്ട ഷൂട്ടിങ്ങ് ഫെബ്രുവരി ആദ്യ വാരത്തോടെ ഷൂട്ടിങ്ങ് പുനരാരംഭിച്ചത്. ആദ്യ സംവിധായകനായ സജീവ് പിള്ളക്ക് പകരം ജോസഫ് സംവിധായകന്‍ എം പത്മകുമാറിനെയാണ് പുതിയതായി തിരഞ്ഞെടുത്തിരുന്നത്.

എന്നാല്‍ ചിത്രത്തിലെ പ്രധാന കഥാപാത്രമായ മമ്മൂട്ടി മൂന്നാം ഘട്ട ഷൂട്ടിങ്ങില്‍ പങ്കെടുത്തിട്ടില്ല. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിലാണ് അദ്ദേഹം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തികരിച്ചതിന് ശേഷം മാത്രമെ മമ്മൂട്ടി മാമാങ്കം ഷൂട്ടിങ്ങ് ആരംഭിക്കുകയുള്ളു എന്നാണ് സൂചനകള്‍. പണ്ട് കാലത്ത് യോദ്ധാക്കളുടെ ഇടയിലുണ്ടായിരുന്ന മാമാങ്കം എന്ന ചടങ്ങിനെ ആസ്പദാമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. ഓരോ പ്രദേശത്ത് നിന്നുമുള്ള യോദ്ധാക്കള്‍ വന്ന് തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവും പ്രദര്‍ശിപ്പിക്കുന്ന ഒരു ചടങ്ങാണ് മാമാങ്കം. സമോറിന്‍ തലമുറക്കെതിരെ പോരാടുന്ന ഒരു ചാവേര്‍ പോരാളിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷാവസനത്തിന് മുമ്പായി ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്പ്രവര്‍ത്തകര്‍.