മധുരരാജയിലെ ‘മാസ് കാ ബാപ്പും, മാസ് കാ മാമനേയും’ കാണാം..

മമ്മൂട്ടി ചിത്രം ‘മധുര രാജ’യുടെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. ‘പോക്കിരിരാജ”യില്‍ രാജയുടെ അച്ഛനായിരുന്ന നെടുമുടി വേണുവിന്റെയും മാമനായിരുന്ന വിജയരാഘവന്റെയും ‘മധുരരാജ’യിലെ ലുക്കാണ് പുറത്ത് വന്നിരിക്കുന്നത്. ‘മാസ് കാ ബാപ്പും, മാസ് കാ മാമനും’ എന്ന ടാഗ്‌ലൈനുമായാണ് പോസ്റ്ററുകള്‍ ഇറങ്ങിയത്.

മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയും ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ് ചിത്രത്തിലെ ഹൈലൈറ്റാണ്. അനുശ്രീ, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ആശിഷ് വിദ്യാര്‍ഥി, ജഗപതി ബാബു, അതുല്‍ കുല്‍ക്കര്‍ണി, അജുവര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍, എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പുലി മുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. പുലിമുരുകന് ക്യാമറ ചലിപ്പിച്ചിട്ടുള്ള ഷാജി കുമാറാണ് മധുര രാജയുടെ ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. വിഷു റിലീസായി ഏപ്രില്‍ പത്തിനാണ് ചിത്രം എത്തുന്നത്.

error: Content is protected !!