വില്ലത്തിയായി മധുബാല-‘അഗ്‌നിദേവ്’ ട്രെയിലര്‍ കാണാം..

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയക്കൊടി പാറിയിച്ച താരമാണ് മധുബാല. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരം. ബോബി സിന്‍ഹ നായകനായി എത്തുന്ന അഗ്‌നിദേവ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ഇത്തവണ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായാണ് താരം എത്തുന്നത്.

വില്ലന്‍ കഥാപാത്രവുമായാണ് ചിത്രത്തില്‍ താരം എത്തുന്നത്. അരയ്ക്കു താഴോട്ടു തളര്‍ന്ന രാഷ്ട്രീയ നോതാവായാണ് മധുബാല അഭിനയിക്കുന്നത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലറില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മധുബാല കാഴ്ച്ച വെച്ചിരിക്കുന്നത്. രമ്യ നമ്പീശന്‍, സതീഷ് എന്നിവരാണ് അഗ്‌നിദേവിലെ മറ്റു താരങ്ങള്‍.

ദുല്‍ഖര്‍ നായകനായെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലാണ് മധുബാല അവസാനമായി അഭിനയിച്ചത്.

error: Content is protected !!