യൂട്യൂബില്‍ തരംഗമായി മാരി 2 വിലെ റൗഡി ബേബി ഗാനം

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് ചിത്രം മാരി 2 വിലെ ഗാനം ‘റൗഡി ബേബി’യുടെ വീഡിയോ പുറത്തിറങ്ങി. പുറത്തിറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഒരു കോടിയിലധികം കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാണ് ഈ ഗാനം. ധനുഷിന്റെയും സായ് പല്ലവിയുടെയും മികച്ച പ്രകടനം തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. തകര്‍പ്പന്‍ ചുവടുകളിലൂടെ ആരാധകരെ പിടിച്ചെടുത്ത പ്രകടനമാണ് ഇരുവരുടെയും. യുവാന്‍ ശങ്കര്‍ ഈണം പകര്‍ന്ന ഗാനം പാടിയിരിക്കുന്നത് ധനുഷും ധീയും ചേര്‍ന്നാണ്. ഗാനം രചിച്ചിരിക്കുന്നതും ധനുഷ് തന്നെയാണ്.

ബാലാജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്, വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിച്ചിരിക്കുന്നു.

റൗഡി ബേബി ഗാനം കാണാം..