മാരി 2വിലെ പുതിയ വീഡിയോ ഗാനം കാണാം..

ബാലാജി മോഹന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ മാരി 2 വിലെ പുതിയ ഗാനം പുറത്തിറങ്ങി.’മാരീസ് ആനന്ദി’ എന്നാണ് ഗാനത്തിന്റെ പേര്. ധനുഷ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയാണ്. ഇളയരാജയും, മാനസിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സായി പല്ലവിയാണ് ചിത്രത്തിലെ നായിക. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ , വിദ്യ പ്രദീപ്, കൃഷ്ണ, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഓം പ്രകാശ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം വിതരണം ചെയ്തത്.

ഗാനം കാണാം..

error: Content is protected !!