മാരി 2-സായി പല്ലവിയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇറങ്ങി

തമിഴ് ചിത്രം മാരി 2 ന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി. സായി പല്ലവിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ സായിയോടൊപ്പം വരലക്ഷ്മി ശരത് കുമാറും നായികയാകുന്നു. ചിത്രത്തില്‍ നടന്‍ ടൊവിനോ തോമസ്സ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അറാത്തു ആനന്ദി എന്ന കഥാപാത്രമാണ് സായി എത്തുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം വണ്ടര്‍ബാര്‍ സിനിമാസിന്റെ കീഴിലാണ് പുറത്തിറങ്ങുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്.

error: Content is protected !!