കലിപ്പ് നോട്ടം കണ്ട് അമ്പരന്ന് ആരാധകര്‍.. ലൂസിഫറിലെ ടൊവീനോയുടെ ലുക്ക് പുറത്ത്…!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധായക വേഷം അണിയുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ വരവിനായി ഏറെ നാളത്തെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ തന്നെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ടൊവീനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ തന്നെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ തന്റെ കാറിലുടെ രൂക്ഷമായി പുറത്തേക്ക് നോക്കുന്ന ടൊവീനൊയെയാണ് പോസ്റ്ററില്‍ കാണുന്നത്. ടൊവീനോയുടെ ലുക്ക് കൂടി കണ്ടതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പിന്റെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്. ജതിന്‍ രാംദാസ് എന്ന കഥാപാത്രമായാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്. നടി മഞ്ജു വാര്യരാണ് പോസ്റ്റര്‍ തന്റെ പേജിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വിട്ട സായ് കുമാര്‍, ഇന്ദ്രജിത്ത്, സാനിയ, മഞ്ജു വാര്യര്‍ എന്നിവരുടെ പോസ്റ്ററുകളും ഏറെ സ്വീകാര്യത നേടിയിരുന്നു.

പോസ്റ്ററുകള്‍ കാണാം..

error: Content is protected !!