ലൂസിഫറിന്റെ ടീസര്‍ മമ്മൂട്ടി പുറത്തുവിടും

മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ലൂസിഫറിന്റെ ടീസര്‍ ഡിസംബര്‍ 13ന് മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി റിലീസ് ചെയ്യും. രാവിലെ ഒന്‍പത് മണിക്ക് ടീസര്‍ പുറത്തിറങ്ങും. പൃഥ്വിരാജ് ആണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒടിയന്‍ സിനിമയിലും മമ്മൂട്ടിയുടെ സാന്നിധ്യമുണ്ട്. ചിത്രത്തിന്റെ വിവരണം മമ്മൂട്ടിയുടെ ശബ്ദത്തിലാണ് ആരംഭിക്കുന്നത്.

സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹലാല്‍ ലൂസിഫറില്‍ എത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ഇന്ദ്രജിത്ത്, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പേരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 28ന് ലൂസിഫര്‍ തിയേറ്ററുകളിലെത്തും.