ലൂസിഫറിലെ രണ്ടാം ഗാനം നാളെ പുറത്തിറങ്ങും.

പ്രചാരണം തുടങ്ങിയ നാള്‍ മുതല്‍ ലൂസിഫറിന്റെ പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം തന്നെ പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ വരവേറ്റിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന വേളയില്‍ ലൂസിഫറിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. കടവുള്‍ പോലെയെന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് നാളെ പുറത്തിറങ്ങുക. ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിലെ ഗാനമാണിത്. ലാലേട്ടന്റെ മാസ്സ് രംഗങ്ങള്‍ ഇള്‍ക്കൊള്ളിച്ച ഒരു രസികന്‍ ലിറിക്കല്‍ വീഡിയോ തന്നെ ആരാധകര്‍ക്ക് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറപ്പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ഒരു പ്രധാന ഗാനം ഇന്ത്യന്‍ പോപ് ഗായികയായ ഉഷ ഉതുപ്പും ആലപിച്ചിട്ടുണ്ട്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ പഴയ സ്വാതന്ത്ര സമരകാലത്തെ ഗാനമായ വരിക വരിക സഹജരേ എന്ന ഗാനം ദേവ് റീമെയ്ക്ക് ചെയ്തിരുന്നു. ഇത് ആദ്യമേ യൂട്യൂബിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരുന്നു.

error: Content is protected !!