‘ലോനപ്പന്റെ മാമ്മോദീസ’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം..

ജയറാമിനെ നായകനാക്കി ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം അന്നാരാജനും കനിഹയുമാണ് നായികമാരായെത്തുന്നത്.

നടന്‍ ഇന്നസെന്റും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ഈവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

error: Content is protected !!