ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും; സംസ്‌ക്കാരം നാളെ

പ്രമുഖ സംവിധായകനും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. വൈകിട്ട് നാലുമണിയോടെ വിമാനമാര്‍ഗം എത്തിക്കുന്ന മൃതദേഹം കുറവന്‍കോണം പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്ക് കൊണ്ടുപോകും.

നാളെ രാവിലെ കലാഭവനില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചക്ക് 2 ന് തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌ക്കാരം . ഇന്നലെ രാത്രി എട്ടരയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.