ലെനിന്‍ രാജേന്ദ്രന്റെ സംസ്‌ക്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിങ്കളാഴ്ച അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌ക്കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാരം.

രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജിലും കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ അന്ത്യം. ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളേജിലെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധിപേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി കാണാന്‍ കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തി.