പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ നടി ലെന

തല മുണ്ഡനം ചെയ്ത് പുത്തന്‍ ലുക്കില്‍ നടി ലെന. പുതിയ മ്യൂസിക് ആല്‍ബം ബോധിയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില്‍ മലയാളത്തിന്റെ പ്രിയ നായിക ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മുന്‍പ് ചില സിനിമകളുടെ ഭാഗമായി ലെന ഷോര്‍ട് ഹെയര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഗോദ സഹ സംവിധായകനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആല്‍ബത്തിലാണ് വ്യത്യസ്ത ലുക്കില്‍ ലെന എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രിഭാഷ ആല്‍ബമെന്ന പ്രത്യേകതയുമുണ്ട്. പ്രഗതിയെന്ന സംഗീത ബാന്‍ഡുമായി ചേര്‍ന്നാണ് നിര്‍മ്മാണം.

error: Content is protected !!