ലഡു 16 ന്….

അരുണ്‍ ജോര്‍ജ് കെ ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം ലഡുവിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം നവംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തും. ശബരീഷ് വര്‍മ്മ, ബാലു വര്‍ഗ്ഗീസ്,വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആണ്. തൃശൂരില്‍ നിന്നും കോതമംഗലത്തേക്ക് ഒരു വിവാഹത്തിനായി പോകുന്ന യാത്രയില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

സാഗര്‍ സത്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ രാജേഷ് മുരുകേശനാണ് ലഡുവിനും സംഗീതമൊരുക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്.വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

error: Content is protected !!