‘കുട്ടിമാമ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രം ‘കുട്ടിമാമ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് കുട്ടിമാമ. മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

https://youtu.be/Mt_RRrfjIvc

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദാണ്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.