മരയ്ക്കാറിലെ പ്രണവിന്റെ ലുക്ക് പുറത്ത്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് കുഞ്ഞാലിമരക്കാര്‍ അറബികടലിന്റെ സിംഹം. മരയ്ക്കാരുടെ യൗവന കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. ചിത്രത്തിലെ പ്രണവിന്റെ ലുക്ക് ഇപ്പോള്‍ വൈറലാവുകയാണ്.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ഇരുപത്തി അഞ്ചാമത്തെ സിനിമയാണ് മരക്കാര്‍. ഡോക്ടര്‍ റോയ് സി ജെയും സന്തോഷ് കുരുവിളയും സഹനിര്‍മ്മാതാക്കള്‍ ആകും. 100 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.വിദേശത്ത് നിന്നുള്ള നിരവധി ടെക്‌നീഷ്യന്മാര്‍ ചിത്രത്തിന്റെ ഭാഗമാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. ഒറ്റ ഷെഡ്യൂളില്‍ ആയി ഏകദേശം നൂറു ദിവസം കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തിയാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

error: Content is protected !!