”കുഞ്ഞാലി മരക്കാര്‍, അറബിക്കടലിന്റെ സിംഹം” ഷൂട്ടിങ്ങ് ആരംഭിച്ചു…

ഒപ്പത്തിന് ശേഷം മോഹന്‍ ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ തയ്യാറെടുക്കുന്ന ” കുഞ്ഞാലി മരക്കാര്‍, അറബിക്കടലിന്റെ സിംഹം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് രാവിലെ ആരംഭിച്ചു.
ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, സി ജെ റോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ അച്ഛന്‍മാര്‍ക്കൊപ്പം അണിയറയിലെത്തുമ്പോള്‍ ചിത്രത്തിന്റെ താരമൂല്യം ഇരട്ടിക്കുമെന്ന് ഉറപ്പാണ്. ഷൂട്ടിങ്ങിനായി നിര്‍മ്മിച്ച പോര്‍ച്ചുഗീസ് കപ്പല്‍, ഒപ്പം യുദ്ധത്തിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനുള്ള വലിയ ജലസംഭരണി, ഇതു കൂടാതെയുള്ള 12 സെറ്റുകളും ഉള്‍പ്പെടുമ്പോള്‍ മലയാളത്തിലെ ഇതുവരെയുള്ള ഭീമന്‍ ബഡ്ജറ്റ് പടങ്ങളിലൊന്നിയിരിക്കും ഇത്. സാബു സിറില്‍ ആണ് ചിത്രത്തിന്റെ സെറ്റുകള്‍ നിര്‍മ്മിക്കുന്നത്.

മലബാര്‍ സാമൂതിരി രാജവംശത്തിലെ നാവിക സേനാ മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍
മഞ്ജു വാര്യര്‍, അര്‍ജുന്‍ സാര്‍ജ, പ്രഭു, ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു…

മോഹന്‍ലാല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ച ദൃശ്യങ്ങള്‍ താഴെ….

error: Content is protected !!