വൈറസില്‍ ഡോക്ടറായി കുഞ്ചാക്കൊ..

നിപ പശ്ചാത്തലത്തെ ആസ്പദമാക്കി ആഷിഖ് അബു തയ്യാറാക്കുന്ന ‘വൈറസ്’ എന്ന സിനിമയില്‍ ഡോക്ടര്‍ വേഷത്തില്‍ കുഞ്ചാക്കോയെത്തുന്നു. തന്റെ കഥാപാത്രത്തിന്റെ ഫോട്ടോ കുഞ്ചാക്കെ തന്നെയാണ് പുറത്ത് വിട്ടത്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ടൊവീനോ പകര്‍ത്തിയ ചിത്രമാണ് കുഞ്ചാക്കോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഡോ സുരേഷ് രാജന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കൊ അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം അതേ സമയം കോഴിക്കോട് പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസിലും മെയ്ന്‍ ബീച്ചിലുമായി ചിത്രീകരണം തുടരുന്നുണ്ട്. കളക്ടര്‍ ശ്രീറാം സാംബശിവ റാവുവാണ് സിനിമയുടെ ആദ്യ ക്ലാപ്പടിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. സംവിധായകന്‍ ആഷിഖ് അബു, രാജീവ് രവി, മുഹ്‌സിന്‍ പെരാരി, സക്കറിയ, റിമ കല്ലിങ്കല്‍, ടൊവീനോ തോമസ് എന്നിവര്‍ സന്നിഹതരായിരുന്നു. കോഴിക്കോട് ജില്ലയില്‍ തന്നെയാണ് സിനിമയുടെ മുഴുവന്‍ ചിത്രീകരണവും നടത്തുക. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. റിമ കല്ലിങ്കില്‍ നിപ വൈറസ് ബാധിച്ച് അന്തരിച്ച നേഴ്‌സ് ലിനിയുടെ വേഷത്തിലാകും സിനിമയില്‍ എത്തുക. ടൊവീനോ ജില്ലാ കളക്ടറുടെ വേഷത്തിലെത്തും. നേരത്തെ കാളിദാസ് ജയറാമിന് പ്രഖ്യാപിച്ചിരുന്ന വേഷം ശ്രീനാഥ് ഭാസിയാകും സിനിമയില്‍ ചെയ്യുക.

റിമ കല്ലിങ്കല്‍, ടൊവീനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, രേവതി, ആസിഫ് അലി എന്നിങ്ങനെ ഒരു വന്‍ താര നിര തന്നെയാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം മുഹ്സിന്‍ പെരാരിയും സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി എഴുതുന്നത്. സുഹാസ്, ഷറഫു എന്നിവര്‍ വരത്തന്‍ സിനിമക്ക് ശേഷം എഴുതുന്ന ചിത്രം കൂടിയാണ് വൈറസ്. സംഗീതം സുശിന്‍ ശ്യാം. കലാ സംവിധാനം ജ്യോതിഷ് ശങ്കര്‍. ആഷിഖ് അബുവിന്റെ തന്നെ ഒ.പി.എം സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം വിഷുവിനോടടുത്ത് തിയേറ്ററുകളിലെത്തും.

error: Content is protected !!