കുമ്പളങ്ങിയിലെ ബോണിയുടെ മനോഹരമായ പ്രണയ ഗാനം പുറത്ത്…

കുമ്പളങ്ങിയിലെ ബോണിയുടെ പ്രണയം വരച്ചിടുന്ന ഇംഗ്ലീഷ് ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ പുറത്തിറങ്ങി. വിദേശിയായ നൈലയുമായിട്ടുള്ള ശ്രീനാഥ് ഭാസിയുടെ പ്രണയം കുമ്പളങ്ങിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. സൈലന്റ് ക്യാറ്റ് എന്ന ഗാനം ബോണിയുടെ പ്രണയവും ആത്മാവും കോറിയിടുന്നതായിരുന്നു. കെ സിയ ആലപിച്ച ഗാനത്തിന് വരികളെഴുതിയത് നെസര്‍ അഹമ്മദായിരുന്നു. സുശിന്‍ ശ്യാമിന്റേതാണ് സംഗീതം. ജാസ്മിന്‍ മെറ്റ്വിയറാണ് ചിത്രത്തില്‍ ഭാസിയുടെ പ്രണയിനിയായി അഭിനയിച്ചത്. മധു സി നാരായണന്‍ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്‌സ് മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

ഷൈന്‍ നിഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷങ്ങളവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സിന്റെ തിരക്കഥ ശ്യാം പുഷ്‌കരന്റെതാണ്. ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് ഫഹദ് കൈകാര്യം ചെയ്യുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിങ് സൈജു ശ്രീധരനാണ്.

ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ കാണാം..

error: Content is protected !!