‘കുമ്പളങ്ങി നൈറ്റ്‌സ്’ ട്രെയ്‌ലര്‍ കാണാം..

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്.

വര്‍ക്കിങ് ക്ലാസ് ഹീറോയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ദൂരദര്‍ശന്റെ പഴയ സിഗ്‌നേച്ചര്‍ ഈണത്തിന് നൃത്തം ചെയ്യുന്ന നാല് പേരോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ചിത്രം ഫെബ്രുവരി 7 ന് തീയറ്ററുകളിലെത്തും.