കുമ്പളങ്ങി നൈറ്റ്‌സിലെ ചെരാതുകള്‍ എന്ന മനോഹരമായ ഗാനം…

വളരെ മനോഹരമായ ഒരു കഥയും പശ്ചാത്തലവും തന്നെയാണ് മധു സി. നാരായണന്‍ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം കാണാന്‍ ഓരോ പ്രേക്ഷകനെയും പ്രേരിപ്പിക്കുന്നത്. ഇപ്പോള്‍ പുറത്തിറങ്ങാനിരിക്കുന്ന ചെരാതുകള്‍ എന്ന ചിത്രത്തിലെ മനോഹരമായ ഗാനവും ഇതേ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്പ്രവര്‍ത്തകര്‍ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്ന മാത്യു തോമസ് തന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന കുറച്ച് രംഗങ്ങളാണ് ഗാനത്തില്‍ കാണാന്‍ സാധിക്കുന്നത്.

ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖ താരം അന്ന ബെന്‍ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാകും ഫഹദ് എത്തുക. ഷമ്മി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തില്‍ നായിക പുതുമുഖമാണ്. ശ്യാം പുഷ്‌ക്കരന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിന്‍ ശ്യാം സംഗീതം നല്‍കുന്നു. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും. ഗാനത്തിന്റെ ട്രെയ്‌ലര്‍ കാണാം..

error: Content is protected !!