ഈ വക്കീല്‍ നിങ്ങളെ രസിപ്പിച്ചിരിക്കും.. ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്..

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയ താരം ദിലീപ് തന്റെ രസികന്‍ വക്കീല്‍ വേഷവുമായെത്തുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിക്കുള്ള വക്കീലായി താരമെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ദിലീപ് പുറത്ത് വിട്ടിരിക്കുന്നത്. ‘പാസഞ്ചര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസറിന് മികച്ച പ്രതികരണമാണ് നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്.

ബി. ഉണ്ണിക്കൃഷ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷനും കോമഡിയും നല്ലൊരു കഥയും ഉള്‍ക്കൊള്ളിച്ചെത്തുന്ന ഒരു രസികന്‍ കോമഡി ഡ്രാമ ചിത്രമായിരിക്കുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. രാം, മാഫിയ ശശി, സുപ്രീം സുന്ദര്‍, ലക്ഷമണ്‍, സ്റ്റണ്ട് ശിവ എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് സംവിധാനം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ്, സംഗീതം ഗോപി സുന്ദര്‍, രാഹുല്‍ രാജ് എന്നിവരും നിര്‍വഹിക്കുന്നു. പ്രമുഖ ബോളിവുഡ് കമ്പനിയായ വിയകോം 18 മോഷന്‍ പിക്‌ചേഴ്‌സിന്റെ കീഴില്‍ലാണ് ചിത്രം ഒരുങ്ങുന്നത്. മംമ്ത മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ചിത്രത്തില്‍ മൂന്നാമത് ഒരു നായിക കൂടെയുണ്ടെന്നാണ് സൂചനകള്‍. സുരാജ്, അജു വര്‍ഗീസ്, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദിലീപും ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്’കോടതി സമക്ഷം ബാലന്‍ വക്കീല്‍’.ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം..

error: Content is protected !!