മോഹന്‍ലാലിന്റെ ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സുമായി ടൊവിനോ

മലയാളികളുടെ പ്രയതാരം ടൊവിനോ തോമസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘കിലോമീറ്റേഴ് ആന്റ് കിലോമീറ്റേഴ്‌സി’ന്റെ ടൈറ്റില്‍ ലോഞ്ച് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു. എണ്‍പതുകളില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’. അതില്‍ മോഹന്‍ലാല്‍ മിയാമി ബീച്ചില്‍ നിന്നും വാഷിങ്ടണ്ണിലേക്കുള്ള ദൂരം ജഗതി ശ്രീകുമാറിന് പറഞ്ഞു കൊടുക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ് സൂപ്പര്‍ ഹിറ്റാക്കിയ ഡയലോഗ് ആണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്നത്.

ചിത്രത്തിലെ നായകനും ടൊവിനോ തന്നെയാണ്. ടൊവിനൊ തോമസിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ടോഗോരാസി എന്ന ബാനറില്‍ ഗോപി സുന്ദര്‍, ടൊവിനോ, രാംശി, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിയോ ബേബിയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന്റെ സംവിധാനം. ചിത്രത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.