കേസരിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി ഫോട്ടോ പങ്കുവെച്ച് അക്ഷയ് കുമാര്‍…

2.0 യിലെ തന്റെ മാസ്സ് വില്ലന്‍ വേഷത്തിനുശേഷം അക്ഷയ് കുമാര്‍ നായകനായെത്തുന്ന ചിത്രം കേസരിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. ഷൂട്ടിങ്ങിന്റെ അവസാന ഘട്ടം ജയ്പൂരില്‍ വെച്ചായിരുന്നു. ചിത്രത്തിലെ തന്റെ മാസ്സ് ഫോട്ടോയോടൊപ്പം താരം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വാര്‍ത്ത പങ്കുവെക്കുകയായിരുന്നു. കഥയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് നടി പരിനീതി ചോപ്ര, ഷൂട്ടിങ്ങ് പൂര്‍ത്തിയായ വിവരം പങ്കുവെക്കുകയും അക്ഷയ് കുമാറോടൊപ്പമുള്ള തന്റെ ചിത്രത്തിലെ ഫോട്ടോ പങ്ക് വെക്കുകയും ചെയ്തു. കേപ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ഫോട്ടോ ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുരാഗ് സിങ്ങാണ് ചിത്രത്തിന്റെ സംവിധായകന്‍. ചരിത്രത്തിലെ ഏറ്റവും പ്രധാന യുദ്ധങ്ങളിലൊന്നാണെന്ന ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന 1897-ലെ സാരാഗഢി യുദ്ധത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

21 സിഖ് പട്ടാളക്കാര്‍ ചേര്‍ന്ന് 10,000ത്തോളം അഫ്ഗാന്‍പോരാളികളെ നേരിട്ട സംഭവത്തെ ആസ്പദമാക്കിയാണ് കഥ തയ്യാറാക്കിയിരിക്കുന്നത്. ഗിരീഷ് കോലിയും അനുരാഗ് സിങ്ങും ചേര്‍ന്നാണ് ചിത്രത്തിന്റ കഥ തയ്യാറാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് തീ പടര്‍ന്ന് പിടിച്ച് സെറ്റ് കത്തിനശിച്ചതാണ് ഷൂട്ടിങ്ങ് പൂര്‍ത്തിയാകാന്‍ വൈകിപ്പിച്ചത്. ചിത്രം പുതുവര്‍ഷത്തില്‍ മാര്‍ച്ച് 21ന് തിയ്യേറ്ററുകളിലെത്തും.

error: Content is protected !!