കായംകുളം കൊച്ചുണ്ണിയുടെ അമ്പതാം ദിനത്തില്‍ മെയ്ക്കിങ്ങ് വീഡിയൊ പുറത്ത് വിട്ട് ലാലേട്ടന്‍…

കായംകുളം കൊച്ചുണ്ണി 50ാം ദിവസത്തിലേക്ക് പ്രവേശിക്കവെ ചിത്രത്തിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് മോഹന്‍ ലാല്‍. ചിത്രത്തിലെ പ്രൊഡക്ഷന്‍, കാസ്റ്റ്, എഡിറ്റിങ്ങ് എന്നിങ്ങനെ എല്ലാ
മേഖലയിലും അണി നിരന്നവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

ചിത്രം ഒരു മറക്കാന്‍ പറ്റാത്ത അനുഭവമായിരുന്നെന്നും മറ്റൊരു കാലഘട്ടത്തിലെ പശ്ചാത്തലം സൃഷ്ടിക്കാന്‍ ഏറെ പഠനം നടത്തിയെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു. ഇതിനായി ഒരു റിസേര്‍ച്ച് വിങ്ങിനെത്തന്നെ ഉണ്ടാക്കിയെന്നും അവരുടെ കഠിനാധ്വാനം ചിത്രത്തിനെ ഏറെ സഹായിച്ചെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്ത് സഞ്ജയ് വീഡിയോയില്‍ പറയുന്നു.

ആദ്യം നല്ലൊരു സ്‌ക്രിപ്റ്റായിരുന്നു കഥക്ക് വേണ്ടി നിര്‍മ്മിച്ചത്. പിന്നീട് ദീര്‍ഘ വീക്ഷണമുള്ള ഒരു നിര്‍മ്മാതാവിനെയായിരുന്നു ആവശ്യം. ഇത്തരത്തിലുള്ള ഒരു വലിയ സിനിമ  നിര്‍മ്മിക്കാനാവശ്യമായ ബഡ്ജറ്റ് എത്തിയത് ഗോകുലം ഗോപാലന്‍ എന്ന നിര്‍മ്മാതാവിന്റെ കഴിവാണെന്നും അതിന് അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അണിയറപ്പ്രവര്‍ത്തകര്‍ പറയുന്നു.

ഇത് കൂടാതെ നിവിന്‍ പോളി, മോഹന്‍ ലാല്‍, സണ്ണി വെയ്ന്‍, നായിക വേഷത്തിലെത്തിയ പ്രിയ ആനന്ദ് എന്നിവരും ചിത്രത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിവധി വര്‍ഷങ്ങള്‍ക്കുശേഷം ചിത്രത്തില്‍ കൊച്ചുണ്ണിയുടെ ഉസ്താദായി എത്തിയ ബാബു ആന്റണിയെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. മോഹന്‍ ലാല്‍ അവതരിപ്പിച്ച  ഇത്തിക്കരപ്പക്കി എന്ന കൊച്ചുണ്ണിയുടെ സഹായിയുടെ വേഷം ഇപ്പോള്‍ മറ്റൊരാള്‍ ചെയ്യുന്നത് ആലോചിക്കാന്‍ പോലും സാധിക്കില്ലെന്ന് കഥാകൃത്ത് സഞ്ജയ് പറയുന്നു.

169 ദിവസത്തോളം ഷൂട്ടിങ്ങ് നടന്ന ചിത്രം 9മാസം  കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ 11 ന്നിന് പുറത്തിറങ്ങിയ ചിത്രം നാളെ അമ്പതാം ദിവസം തികക്കുന്നു. ചിത്രത്തിന്റെ സെറ്റ് കാണാനായി നടന്‍ സൂര്യയും ഭാര്യ ജ്യോതികയുമെത്തിയത് ഏറെ വാര്‍ത്തയായിരുന്നു…

മോഹന്‍ ലാല്‍ പങ്കുവെച്ച വീഡിയോ കാണാം…

error: Content is protected !!