‘കാന്താരം’ 15ന് തിയേറ്ററുകളിലെത്തും

ഹേമന്ത് മേനോന്‍, ജോണ്‍ കൊക്കന്‍, ജീവിക എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കാന്താരം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തും. ആഡ് ഫിലിം മേക്കര്‍ ഷാന്‍ കേച്ചേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവാജി ഗുരുവായൂര്‍, അസീസ് നെടുമങ്ങാട്, വിദ്യ വിജയകുമാര്‍ ,സഹീര്‍ ഹബീബ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കു പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഗുരു എന്റര്‍ടെയ്ന്‍ മെന്‍സിന്റെ ബാനറില്‍ പ്രശാന്ത് ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. വി എഫ് എക്‌സ് സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്. മെറാകി വിഎഫ്എക്‌സ് ടീമാണ് ഈ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ജെസിന്‍ ജോര്‍ജാണ് ചിത്രത്തിന്റെ സംഗീതം.