മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു… ന്യൂ ഇയര്‍ സര്‍പ്പ്രൈസായി ടൈറ്റില്‍ പുറത്ത്…

മലയാളത്തിലെയും തമിഴിലെയും താരങ്ങള്‍ അതിര്‍വരമ്പുകളില്ലാതെ അഭിനയരംഗത്ത് ഒന്നിക്കുന്ന ഒരു കാലമാണ് ഇപ്പോള്‍. ഏറ്റവുമൊടുവില്‍ തമിഴ് താരം വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന ‘മാര്‍ക്കോണി മത്തായി’ എന്ന ചിത്രത്തിന്റെ തലക്കെട്ട് പുറത്തിറങ്ങിയ വാര്‍ത്ത പ്രേക്ഷകരെ ഏറെ ആകാംക്ഷഭരിതരാക്കിയിരുന്നു. ഇൗ ആവേശത്തിന് തുടര്‍ച്ചയായാണ് ന്യൂ ഇയര്‍ ദിനത്തില്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മറ്റൊരു സര്‍പ്പ്രൈസുമായി നടന്‍ സൂര്യയും മോഹന്‍ ലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ‘കാപ്പാന്‍’ എന്നാണ്ചിത്രത്തിന്റെ തലക്കെട്ട്. ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ ട്വിറ്ററിലൂടെ സംവിധായകന്‍ ആനന്ദാണ് പുറത്തുവിട്ടത്. നടന്‍ ആര്യയും ബോളിവുഡ് നടന്‍ ബൊമ്മന്‍ ഇറാനിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടി സയ്യേഷ സേഗാളാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ
അവതരിപ്പിക്കുന്നത്.

സൂര്യയുടെയും മോഹന്‍ ലാലിന്റെയും ആര്യയുടെയും ചിത്രങ്ങള്‍ക്കൊപ്പം വളരെ സാങ്കേതികത്വം തോന്നിക്കുന്ന കുറച്ച് പട്ടാളക്കാരെയും പോസ്റ്ററില്‍ കാണാം. വളരെ ടെക്‌നിക്കലായ ഒരു ക്ലാസ്സ് ആക്ഷന്‍ ചിത്രം തന്നെയാണ് ആനന്ദ് ഒരുക്കുന്നത് എന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്. രജനികാന്തിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം 2.0യുടെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹാരിസ് ജയരാജ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. സൂര്യയുടെ 37ാമത്തെ ചിത്രമായ കാപ്പാന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ പോണ്ടിച്ചേരിയില്‍ വെച്ച് പുരോഗമിക്കുകയാ

ടൈറ്റില്‍ പോസ്റ്റര്‍ കാണാം…

error: Content is protected !!