ജ്യോതികയ്‌ക്കൊപ്പം രേവതിയും

നടിയും സംവിധായികയുമായ രേവതിയും തമിഴ് താരം ജ്യോതികയും ഒന്നിച്ചെത്തുന്നു. കോമഡിയ്ക്ക് പ്രാധാന്യമുള്ള ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഗുലേബക്കാവലി’ സംവിധാനം ചെയ്ത കല്യാണിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് മലയാളത്തിലെയും തമിഴിലെയും ശ്രദ്ധേയ താരങ്ങള്‍ ഒന്നിക്കുന്നത്. യോഗി ബാബുവും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കോമഡിയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ മന്‍സൂര്‍ അലിഖാന്‍, ജഗന്‍, രാജേന്ദ്രന്‍, അനന്ദരാജ് എന്നിവരാണ് മറ്റു താരങ്ങള്‍. ആര്‍ എസ് അനന്ദകുമാര്‍ ഛായാഗ്രഹണും വിജയ് വേലുകുട്ടി എഡിറ്റിംഗും നിര്‍വഹിക്കും. വിശാല്‍ ചന്ദ്രശേഖറാണ് സംഗീതമൊരുക്കുന്നത്. സൂര്യയുടെ മേല്‍നോട്ടത്തിലുള്ള 2ഡി എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

error: Content is protected !!