നെറ്റ്ഫ്‌ലിക്‌സ് സീരീസ് ‘മൗഗ്ലി’ സിനിമയാവുന്നു

പ്രശസ്ത സാഹിത്യകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങ് രചിച്ച ജങ്കള്‍ ബുക്ക് എന്ന നോവലിനെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസ് സിനിമയാവാന്‍ പോവുകയാണ്. പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ആന്‍ഡി സെര്‍ക്കിസ് രചിച്ച കഥ നെറ്റ്ഫ്‌ലിക്‌സില്‍ സീരിയലായ് പുറത്തിറങ്ങിയിരുന്നു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സീരീസ് വലിയ രീതിയില്‍ തന്നെ പുറത്തിറക്കാനാണ് നെറ്റ്ഫ്‌ലിക്‌സിന്റെ തീരുമാനം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.

കാട്ടില്‍ വളര്‍ന്ന മൗഗ്‌ളി മനുഷ്യലോകവുമായ് പിന്നീട് ബദ്ധം സ്ഥാപിക്കുകയും പിന്നീട് നിര്‍ണായക ഘട്ടങ്ങളില്‍ തന്റെ ശരിയായ മാര്‍ഗം ഏതാണെന്ന് തിരയുന്നതുമാണ് പുതിയ കഥയിലെ ഉള്ളടക്കം.

ഷെര്‍ലക്ക് ഹോംസ് എന്ന സീരീസിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ബെനഡിക്റ്റ് കുംബര്‍ബാച്ച്, ചിത്രത്തില്‍  ഷേര്‍ഖാന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കുന്നു. 2016ല്‍ വാള്‍ട്ട് ഡിസ്‌നി പുറത്തിറക്കിയ ജങ്കള്‍ ബുക്ക് എന്ന ചിത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസംബര്‍ ഏഴിന് ചിത്രം തിയേറ്ററുകളില്‍ എത്തും. പുതിയ ചിത്രത്തിന്റെ ട്രെയലര്‍ കാണാം..

error: Content is protected !!