ജീന്‍ പോള്‍ ലാല്‍ ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍

ഹണീബി 2നു ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ്.  ഒരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് ജീന്‍ ഒരുക്കുന്നതെന്നാണ് അറിയുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിനു വേണ്ടി തിരക്കഥ തയ്യാറാക്കുന്നത്. അടുത്ത വര്‍ഷം ഫ്രെബ്രുവരിയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

9 ആണ് പൃഥ്വിയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ 9 അടുത്ത വര്‍ഷം ഫെബ്രുവരി 7നാണ് തിയേറ്ററുകളിലെത്തുക. വാമി ഗബ്ബി നായികയാകുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രകാശ് രാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജെനൂസ് മുഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളിലാണ് പൃഥ്വി. ബ്ലെസിയുടെ ആടുജീവിതം, കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ, നവാഗതനായ മഹേഷ് ഒരുക്കുന്ന കാളിയന്‍ എന്നിവയാണ് പൃഥ്വിരാജിന്റെ മറ്റു ചിത്രങ്ങള്‍.

error: Content is protected !!