വിജയ് സേതുപതി ജയറാം ചിത്രം മാര്‍ക്കോണി മത്തായിയുടെ ടൈറ്റില്‍ പുറത്ത്‌…

മലയാളത്തിന്റെ ജനപ്രിയ നടന്‍ ജയറാമും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒന്നിക്കുമ്പോള്‍ മലയാളത്തിന് മറ്റൊരു ബ്ലോക്ക് ബസ്റ്റര്‍ ചിത്രം കൂടി ഒരുങ്ങുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘മാര്‍ക്കോണി മത്തായി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളിലൂടെയാണ് താരങ്ങള്‍  അനൗണ്‍സ് ചെയ്തത്. വിജയ് സേതുപതിയുടെ ആദ്യത്തെ മലയാള അരങ്ങേറ്റം കൂടിയാണ് ചിത്രം.

ചിത്രത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ വളരെ രഹസ്യമായാണ് അണിയറപ്പ്രവര്‍ത്തകര്‍ സൂക്ഷിച്ചിരുന്നത്. തന്റെ പുതിയ ചിത്രമായ ലോനപ്പന്റെ മാമ്മോദീസയുടെ ഷൂട്ടിങ്ങിലായിരുന്നു ജയറാം. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.  ഇതേസമയം തന്റെ ഏറ്റവും പുതിയ ചിത്രം സീതാക്കാതി ഇന്ന് തിയ്യേറ്ററുകളിലെത്തിയതിന്റെ നിറവിലാണ് വിജയ് സേതുപതിയും. സനില്‍ കലത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രേമചന്‍ന്ദ്രന്‍ എ ജി ആണ്. സത്യം സിനിമാസിന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്.

ടൈറ്റില്‍ പോസ്റ്റര്‍ കാണാം…

error: Content is protected !!