ജയറാമിന്റെ ‘പട്ടാഭിരാമന്റെ’ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.

‘ആടുപുലിയാട്ടം’, ‘അച്ചായന്‍സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയറാമും സംവിധായകന്‍ കണ്ണന്‍ താമരക്കുളവും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പട്ടാഭി രാമന്റെ’ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കുമെന്ന് അണിയറപ്പ്രവര്‍ത്തകര്‍. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് അവസാന വാരത്തില്‍ തിരുവനന്തപുരത്ത് വെച്ചായിരിക്കും ആരംഭിക്കുക. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മിയാ ജോര്‍ജ്ജം ഷീലുഏബ്രഹാമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പട്ടാഭിരാമന്‍’ എന്ന ഒരു രസികന്‍ അയ്യര്‍ കഥാപാത്രമായാണ് ജയറാം ചിത്രത്തിലെത്തുന്നത്. സായ്കുമാര്‍, ബൈജു സന്തോഷ്. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, രമേഷ് പിഷാരടി, നന്ദു, ബിജു പപ്പന്‍, ജയന്‍ ചേര്‍ത്തല, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദിനേശ് പള്ളത്തിന്റെ രചനയില്‍ ഒരുങ്ങിയ കഥക്ക് ഛായാഗ്രഹണം രവിചന്ദ്രന്‍, സംഗീതം എം.ജയചന്ദ്രന്‍, എഡിറ്റിങ്ങ് രജിത്ത് കെ.ആര്‍,
എന്നിവര്‍ നിര്‍വഹിക്കുന്നു. കച്ചവടത്തിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള ചതികളെ തുറന്നു കാണിക്കാനുള്ള ഒരു ശ്രമമാണ് തികച്ചും രസാ കരമായി കണ്ണന്‍ താമരക്കളവും ദിനേശ് പള്ളത്തും ചേര്‍ന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.