ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഇഷ്‌കി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇഷ്‌കി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയാണ് ‘ഇഷ്‌ക്’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മമ്മൂട്ടിയാണ് പുറത്ത് വിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹം തന്റെ പോസ്റ്റര്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
നായകനായെത്തുന്ന ഷെയ്ന്‍ തന്നെ ഈ പോസ്റ്റര്‍ തന്റെ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ അനുരാജ് മനോഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്‌ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഇഷ്‌കി’ ന്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.

ചിത്രത്തില്‍ ആന്‍ ശീതളാണ് ഷെയ്‌നിന്റെ നായികയായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിക്കുന്നത്.

error: Content is protected !!