‘ആരാരോ ആര്‍ദ്രമായി..’ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യഗാനം പുറത്തിറങ്ങി. അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ആരാരോ ആര്‍ദ്രമായി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തില്‍ നിരഞ്ജ് സുരേഷും കാവ്യ അജിത്തുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റേതാണ് വരികള്‍.

ചിത്രത്തില്‍ സയ ഡേവിഡ് ആണ് പ്രണവിന്റെ നായികയായി എത്തുന്നത്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

error: Content is protected !!