‘ഇരവിലും പകലിലും ഒടിയന്‍’…പ്രഖ്യാപനവുമായി മോഹന്‍ലാല്‍

ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഒടിയന്‍’ മറ്റൊരു രൂപത്തില്‍ എത്തുന്നു എന്ന പ്രഖ്യാപനവുമായി മോഹന്‍ലാല്‍. പുതിയ ‘ഒടിയന്‍’ ഒരു ഡോക്യുമെന്ററി ആണ്.

‘ഇരവിലും പകലിലും ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ഒടിയന്‍ ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്..

‘ആ പുരാവൃത്തത്തിലേക്ക് ഒരു യാത്ര. മനുഷ്യഭാവനയാലും ഒഴിവാക്കാനാവാത്ത സാമൂഹ്യാവസ്ഥയാലും നിര്‍മ്മിക്കപ്പെട്ട ഒരു പുരാവൃത്തം. ആധുനികതയുടെ കടന്നുവരവില്‍ പുറത്താക്കപ്പെട്ട പുരാവൃത്തം. ഒടിയന്റെ പുരാവൃത്തം ഇവിടെ അനാവരണം ചെയ്യപ്പെടുകയാണ്. ഇരവിലും പകലിലും ഒടിയന്‍ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ഉടന്‍ വരുന്നു..’

error: Content is protected !!