വ്യത്യസ്ത ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയനായി ഇന്ദ്രന്‍സ്..

വളരെ വ്യത്യസ്തമായ ഒരു ഷോര്‍ട്ട് ഫിലിമിലൂടെയാണ് നടന്‍ ഇന്ദ്രന്‍സ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. സയന്‍സ് ഫിക്ഷന്‍ സിനിമകളുടെ പട്ടികയില്‍ പെടുന്ന ‘കെന്നി’
എന്ന ഒരു ചിത്രം. മയക്കു മരുന്നിനടിമയായ ‘കെന്നി’ എന്ന യുവാവിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ യുവാവിന്റെ വൃദ്ധനായ അച്ഛന്റെ വേഷമാണ് നടന്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ഇമ്മാനുവല്‍ എസ് ഫെര്‍ണാണ്ടസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആകാശ് ശീല്‍ ആണ് ‘ കെന്നി’ യെ അവതരിപ്പിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഹ്രസ്വ ചിത്രം നേരത്തെ നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍പ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

നടന്‍ ടൊവിനോ തോമസായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇന്ദ്രന്‍സ് മറ്റു താരങ്ങളോടൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും ചിത്രത്തിനു വേണ്ടി ആകാശ് ശരീരഭാരം കുറച്ചതും നേരത്തെ ഏറെ വാര്‍ത്തയായിരുന്നു. നടന്‍ പ്രതാപ് പോത്തനും ചിത്രത്തില്‍ ഒരു കഥാപാത്രമാകുന്നുണ്ട്. രാഹുല്‍ കണ്ണന്‍, നിബിന്‍ കാസ്പര്‍, മാര്‍കസ്, ഫിന്നി ജോര്‍ജ്, അര്‍ജുന്‍ തോമസ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം അച്ചു കൃഷ്ണ, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ധീരജ് സുകുമാരന്‍, എഡിറ്റിങ്ങ് സിലാസ് ജോസ്, കലാസംവിധാനം നിബിന്‍ പോള്‍ എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. ടീം ജാങ്കോ സ്പേസ് ആണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

‘കെന്നി’ കാണാം..

error: Content is protected !!