ഉലകനായകന്റെ ഇന്ത്യന്‍ 2, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കമല്‍ഹാസന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഇന്ത്യന്‍ 2. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. ശങ്കര്‍ തന്നെയായിരുന്നു ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. 200കോടിയോളം മുതല്‍ മുടക്കിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഹൈദരാബാദ് ആണ് ഇന്ത്യന്‍ ടു വിന്റെ ലൊക്കേഷനുകളില്‍ ഒന്ന്. തമിഴിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ചിത്രമെത്തും.

1996ല്‍ കമല്‍ഹാസന്‍ നായകനായെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.

error: Content is protected !!