”എന്റെ മകള്‍ പരാജയത്തിന് കീഴടങ്ങുന്നവളല്ല” വൈറലായി ദീപികയുടെയും അമ്മയുടെയും പരസ്യം.

 

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മറ്റാരുമല്ല. ഈയിടെ ബോളിവുഡ്ഡിലും ഇന്ത്യന്‍ സിനിമാ ലോകത്തിലും ഏറ്റവും ശ്രദ്ധ നേടിയ കല്ല്യാണത്തിലെ നവവധു
ദീപിക പദുക്കോണ്‍ തന്നെയാണ്. തന്റെ അമ്മയുമൊത്ത് ദീപിക സംസാരിക്കുന്ന കോള്‍ഗേറ്റിന്റെ പരസ്യമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരേ സമയത്ത് പ്രചോദനവും ആകാംക്ഷയുമായെത്തിയത്.
പരസ്യത്തില്‍ ദീപികയുടെ ജീവിതത്തെക്കുറിച്ച് രണ്ടു പേരും തമ്മിലുള്ള സംഭാഷണത്തിലൂടെ
ലളിതമായ രീതിയില്‍ പറഞ്ഞു പോകുകയാണ്. ഒരു സ്‌പോര്‍ട്‌സ് കുടുംബത്തില്‍ നിന്ന് വരുന്ന തന്റെ മകള്‍ പരാജയങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ദീപികയുടെ അമ്മ പറയുന്നു.

തന്റെ അച്ഛനെപ്പോലെ ഒരു ബാഡ്മിന്റണ്‍ പ്ലേയറാനാവാനായിരുന്നു ദീപികക്ക് ആദ്യം പരിശീലനം ലഭിച്ചത്. സംസ്ഥാന തല മത്സരങ്ങളില്‍ വരെയെത്തിയ ദീപിക എന്നാല്‍ പെട്ടന്ന്  അഭിനയം പഠിക്കണം എന്ന താല്‍പ്പര്യത്തോടെ ബോംബെയ്ക്ക് പോകുകയായിരുന്നു. തന്റെ ലക്ഷ്യത്തില്‍ ഉറച്ച് നിന്ന ദീപിക ഇന്ന് രാജ്യത്തെ ഏറ്റവും അറിയപ്പെടുന്ന അഭിനേതാക്കളിലൊരാളാണ്.

തന്റെ കല്യാണത്തിന് ശേഷം ദീപിക ജിക്യൂ ഇന്‍ഡ്യക്ക് വേണ്ടി മോഡല്‍ ചെയ്ത ചിത്രങ്ങളെല്ലാം ദീപികയുടെ സൗന്ദര്യത്തെയും ധൈര്യത്തെയും തന്നെയാണ് അഭിനന്ദിച്ചിരുന്നത്. ‘ബോള്‍ഡ് ആന്‍ഡ് ഫിയര്‍ലെസ്സ്’ എന്ന ടാഗോടെ തന്റെ ആറ് ചിത്രങ്ങള്‍ നൂറ് കോടി ക്ലബില്‍ എത്തിച്ച ഏക ഇന്ത്യന്‍ നടി, ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരം ഇങ്ങനെ നിരവധി പേരുകളിലാണ് ജി ക്യു ദീപികക്ക് വിശേഷണങ്ങള്‍ നല്‍കിയത്. തങ്ങളുടെ പത്താം വാര്‍ഷികം പൂര്‍ത്തിയാവുന്ന വേളയില്‍  മാസികയെ അവതരിപ്പിക്കാന്‍ പറ്റിയ മറ്റൊരു നടി ഇല്ലെന്നും ജി ക്യു പറയുന്നു.

വൈറലായ പരസ്യം താഴെ….

error: Content is protected !!